തിരുവമ്പാടിയില്‍ വഴിയോര വിശ്രമ കേന്ദ്രം തുറന്നു
1495097
Tuesday, January 14, 2025 5:06 AM IST
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് ഭരണസമിതിയുടെ "വേഗം' നാല്പതിന കര്മപദ്ധതികളിലുള്പ്പെട്ട വിശ്രമകേന്ദ്രം തുറന്നു. തിരുവമ്പാടി ബസ് സ്റ്റാൻഡിനോട് ചേര്‍ന്ന് നിര്‍മിച്ച വഴിയോര വിശ്രമകേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്സണ് നാടിനു സമര്‍പ്പിച്ചു.
വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു. 1600 ചതുരശ്ര മീറ്റർ വിസ്തൃതിയില്‍ ഇരു നിലകളിലായാണ് വിശ്രമ കേന്ദ്രം നിര്‍മിച്ചത്. ചടങ്ങില്‍ അസി.എന്‍ജിനിയര്‍ പി.ഹൃദ്യ റിപ്പോര്‍ട്ട് അവതതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, ലിസി മാളിയേക്കല്‍, രാജു അമ്പലത്തിങ്കല്‍, റംല ചോലയ്ക്കല്‍,
മേഴ്സി പുളിക്കാട്ട്, രാമചന്ദ്രന് കരിമ്പില്‍, കെ.എം. മുഹമ്മദലി, മഞ്ജു ഷിബിന്‍, അസി.സെക്രട്ടറി ബൈജു ജോസഫ്, കെ.ഡി. ആന്റണി, രാധാമണി, ലിസി സണ്ണി, ഷൈനി ബെന്നി, അപ്പു കോട്ടയില്‍, പി.ബീന, കെ.എം. ഷൗക്കത്തലി, പ്രീതി രാജീവ്, മനോജ് വാഴെപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.