സെറ്റോ പണിമുടക്ക് നോട്ടീസ് നല്കി
1495098
Tuesday, January 14, 2025 5:06 AM IST
കോഴിക്കോട്: സെറ്റോയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും 22ന് നടത്തുന്ന പണിമുടക്കുമായി ബന്ധപ്പെട്ട് കോഴിക്കോട് എഡിഎമ്മിന് പണിമുടക്ക് നോട്ടീസ് നല്കി. ഇതിന്റെ ഭാഗമായി കോഴിക്കോട് സിവില്‍ സ്റ്റേഷന് പരിസരത്ത് പ്രകടനവും പൊതുയോഗവും നടന്നു. കെപിഎസ്ടിഎ ജനറല്‍ സെക്രട്ടറി പി.കെ. അരവിന്ദന് ഉദ്ഘാടനം ചെയ്തു. സെറ്റോ ജില്ലാ ചെയര്മാന് എം.ഷിബു അധ്യക്ഷത വഹിച്ചു.
കെജിഒയു സംസ്ഥാന വൈസ് പ്രസിഡന്റ് ബീന പൂവ്വത്തില്‍, എന്‍ജിഒ അസോസിയേഷന് സംസ്ഥാന സെക്രട്ടറി കെ.പ്രദീപന് ,ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി, കെജിഒയു ജില്ലാ സെക്രട്ടറി കെ.കെ.പ്രമോദ് കുമാര്‍, സെറ്റോ ജില്ലാ കണ്‍വീനര്‍ പി.കെ. രാധാകൃഷ്ണന്, എം. ഷാജീവ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.