നിയന്ത്രണംവിട്ട പിക്കപ്പ്വാൻ മതിലിൽ ഇടിച്ച് മറിഞ്ഞു
1495264
Wednesday, January 15, 2025 5:04 AM IST
നാദാപുരം: ചേലക്കാട് നിയന്ത്രണംവിട്ട മിനി പിക്കപ്പ്വാൻ മതിലിൽ ഇടിച്ച് മറിഞ്ഞു. ഇന്നലെ വൈകുന്നേരമാണ് സംഭവം. കല്ലാച്ചി ഭാഗത്തുനിന്ന് കുറ്റ്യാടി ഭാഗത്തേക്ക് വന്ന പിക്കപ്പ്വാനാണ് മതിലിൽ ഇടിച്ച് റോഡിൽ മറിഞ്ഞത്.
വിവരം അറിഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ നാദാപുരം ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ ഓഫീസർ വരുണിന്റെ നേതൃത്വത്തിലുള്ള സംഘവും നാട്ടുകാരും ചേർന്ന് വാനിനുള്ളിൽ അകപ്പെട്ടവരെ പുറത്തെടുത്തു. ഇവരെ അഗ്നിരക്ഷാസേനയുടെ വാഹനത്തിൽ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ സജി ചാക്കോ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ സ്വപ്നേഷ്, ആദർശ്, സുദീപ്, അനൂപ്, ജിഷ്ണു, അശ്വിൻ മലയിൽ, സജീഷ്, സുജിത്ത് എന്നിവർ പങ്കെടുത്തു.