സിഎസ്ഐ മലബാര്‍ മഹാ ഇടവക വാര്‍ഷികം: 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു
1495268
Wednesday, January 15, 2025 5:04 AM IST
കോഴിക്കോട്: സിഎസ്ഐ മലബാര്‍ മഹാ ഇടവക 10-ാം വാര്‍ഷികാഘോഷ സ്വാഗത സംഘം രൂപീകരണ സമ്മേളനം മഹാ ഇടവക ബിഷപ് റവ. ഡോ. റോയിസ് മനോജ് വിക്ടര്‍ ഉദ്ഘാടനം ചെയ്തു.
10-ാം വാര്‍ഷികം കനിവിന്റെ വര്‍ഷമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. വിവിധ മേഖലകളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തും. വാര്‍ഷികാഘോഷത്തിന് 251 അംഗ കമ്മിറ്റിക്ക് സമ്മേളനം രൂപം നല്കി.
മഹാ ഇടവക ക്ലര്‍ജി സെക്രട്ടറി ജേക്കബ് ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. മഹാ ഇടവക സെക്രട്ടറി കെന്നത്ത് ലാസര്‍, മഹാ ഇടവക ട്രഷറര്‍ റവ.സി.കെ. ഷൈന്‍, കോര്‍പറേറ്റ് മാനേജര്‍ റവ. സുനില്‍ പുതിയാട്ടില്‍, വിനോദ് തറയില്‍, ജോണ്സണ് ആന്റോ എന്നിവര്‍ പ്രസംഗിച്ചു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍മാരായി കെന്നത്ത് ലാസര്‍, റവ. ജേക്കബ് ഡാനിയേല്‍, റവ.സി.കെ. ഷൈന്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനറായി റവ. ഡോ. ടി.ഐ. ജെയിംസ് എന്നിവരെ തെരഞ്ഞെടുത്തു.