വമ്പന്‍ ഓഫറുകളുമായി നിക്ഷാന്‍ കുറ്റ്യാടിയില്‍
1495280
Wednesday, January 15, 2025 5:22 AM IST
കുറ്റ്യാടി: നിക്ഷാന്‍ പുതിയ ഷോറൂമിന് കുറ്റ്യാടിയില്‍ വര്‍ണാഭമായ തുടക്കം. അതിവിപുലമായി ഒരുക്കിയിരിക്കുന്ന നിക്ഷാന്‍ കുറ്റ്യാടി ഷോറൂം ഷാഫി പറന്പിൽ എംപി ഉദ്ഘാടനം ചെയ്തു.
കെ.പി. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ ആദ്യവില്പനയും കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ ഏഥര്‍ സ്കൂട്ടര്‍ നറുക്കെടുപ്പും നിര്‍വഹിച്ചു. നിക്ഷാന്‍ ഗ്രൂപ്പ് ചെയര്മാന് കെ. മുസ്തഫ, മാനേജിംഗ് ഡയറക്ടര്‍ എം.എം.വി. മൊയ്തു, എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിക്ഷാന്‍ അഹമ്മദ്, മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള,
കെ.പി. ഫൈസല്‍, അബ്ദുള്‍ സലാം (ടോപ്ഫോം), ഷെയ്ഖ് മുഹമ്മദ് സലാം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ്, സെക്രട്ടറി ലത്തീഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൂടാതെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ബിസിനസ് മേഖലകളിലെ മറ്റു പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് എല്‍ഇഡി ടിവി, ഹോം തിയേറ്റര്‍, സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പ്, ആക്സസറികള്‍, വാഷിംഗ് മെഷിന്, റെഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷണര്‍, കിച്ചന് അപ്ലയന്‍സുകള്‍, സ്മാള്‍ അപ്ലയന്‍സസുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ക്ക് അത്യാകര്‍ഷകമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.
ഏതൊരു ഉപഭോക്താവിനും മികച്ച ഓഫറുകള്‍ക്കൊപ്പം തന്നെ അനായാസമായി ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കുവാനായി പലിശരഹിത ഇഎംഐ സൗകര്യവും എക്സറ്റന്‍ഡഡ് വാറന്റിയും ഫ്രീ ഡെലിവെറിയും ഒരുക്കിയിരിക്കുന്നതായി നിക്ഷാന്‍ മാനേജിംഗ് ഡയറക്ടര്‍ എംഎംവി മൊയ്തു, എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിക് ഷാന്‍ അഹമ്മദ് എന്നിവര്‍ അറിയിച്ചു.
ഓഫറുകളെക്കുറിച്ച് കൂടുതലറിയുവാന്‍ വിളിക്കുക:860 6366 466 .