മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലുമായി വി.ഡി. സതീശന് കൂടിക്കാഴ്ച നടത്തി
1495109
Tuesday, January 14, 2025 5:16 AM IST
താമരശേരി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തി. യുഡിഎഫ് പ്രഖ്യാപിച്ച മലയോര ജാഥയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു പ്രതിപക്ഷ നേതാവിന്റെ സന്ദര്‍ശനം.
വന നിയമ ഭേദഗതി, വന്യമൃഗശല്യം, ഇഎസ്എ, കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഈ വിഷയങ്ങളില്‍ യുഡിഎഫിന്റെ ശക്തമായ ഇടപെടല്‍ ഇണ്ടാവുമെന്നും ജാഥയില്‍ അവ ഉന്നയിക്കുമെന്നും പ്രതിപഷ നേതാവ് ഉറപ്പ് നല്കി.
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യൂസ്, കെപിസിസി സെക്രട്ടറി കെ.പി. നൗഷാദ് അലി, കര്‍ഷക കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ തുടങ്ങിയവര്‍ വി.ഡി. സതീനോടൊപ്പമുണ്ടായിരുന്നു.