പോലീസിനെയും രക്ഷിതാക്കളെയും വെട്ടിച്ച് മുങ്ങിയ വിദ്യാര്‍ഥികള്‍ എറണാകുളത്ത് പിടിയിലായി
1495276
Wednesday, January 15, 2025 5:22 AM IST
നാദാപുരം: പോലീസിനെയും രക്ഷിതാക്കളെയും വെട്ടിലാക്കി മുങ്ങിയ വിദ്യാര്‍ഥികളെ എറണാകുളത്തുനിന്ന് പോലീസ് പിടികൂടി. നാദാപുരം സ്വദേശികളായ 15 വയസുകാരായ വിദ്യാര്‍ഥികളെയാണ് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്.
രാത്രി വൈകിയിട്ടും വീട്ടിലെത്താതായതോടെ രക്ഷിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. കുട്ടികള്‍ ഓര്‍ക്കാട്ടേരിയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തതായും ഉച്ചയോടെ നാദാപുരത്ത് ബസ് സ്റ്റാന്റ് പരിസരത്ത് എത്തിയതായും പോലീസ് കണ്ടെത്തി. ഇതിനു പിന്നാലെ വിദ്യാര്‍ഥികള്‍ എറണാകുളത്തേക്ക് മുങ്ങുകയായിരുന്നു.
മൊബൈല്‍ ഫോണുകള്‍ സുഹൃത്തിന്റെ ജ്യേഷ്ഠന് വാങ്ങിച്ച് വെച്ചതിനെ തുടര്‍ന്ന് വീട്ടില്‍ പോവാന്‍ കഴിയില്ലെന്ന് വിദ്യാര്‍ഥികള്‍ കൂടെ ഉണ്ടായിരുന്ന മൂന്നാമനോട് പറഞ്ഞതായി സുഹൃത്ത് പോലീസില്‍ മൊഴി നല്കി.
നാടുവിട്ട വിദ്യാര്‍ഥികളില്‍ ഒരാള്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍നിന്ന് വീട്ടിലേക്ക് ഫോണ്‍ ചെയ്യുകയും വീട്ടുകാര്‍ ഈ വിവരം പോലീസില്‍ അറിയിക്കുകയും ആയിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് പിടികൂടി നാദാപുരത്തുനിന്ന് എത്തിയ പോലീസുകാര്‍ക്ക് കൈമാറി.