വീട്ടുകാര്‍ ഉപേക്ഷിച്ച വയോധികയ്ക്ക് പുനരധിവാസം ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷന്
1495107
Tuesday, January 14, 2025 5:16 AM IST
കോഴിക്കോട്: പരസഹായമില്ലാതെ ജീവിക്കാനാവാത്ത വയോധികയെ വീട്ടുകാര്‍ ഇറക്കിവിട്ട സംഭവത്തില്‍ അടിയന്തരമായി പുനരധിവാസം ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ്. വിമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡവലപ്പ്മെന്റ് ജില്ലാ ഓഫീസര്‍ക്കാണ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ഫെബ്രുവരി 28ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. നരിക്കുനി സ്വദേശിനി സരോജിനിക്കാണ് ഇത്തരം ഒരു ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. നരിക്കുനിയില്‍ ഇടവഴിയുടെ ഒരറ്റത്താണ് കിടക്കുന്നത്.
18 വര്‍ഷം മുമ്പ് ഭര്‍ത്താവിനെയും മക്കളെയും പിരിഞ്ഞയാളാണ് സരോജിനി. പിന്നീട് അമ്മയ്ക്കും സഹോദരനുമൊപ്പമായിരുന്നു താമസം. ഇതിനിടയില്‍ മന്ത് രോഗം ബാധിച്ചു.