പൊതുവിദ്യാലയങ്ങളെ തകർക്കാൻ ശ്രമിക്കുന്നത് ക്രിമിനൽ പ്രവർത്തനമെന്ന്
1494844
Monday, January 13, 2025 5:14 AM IST
കോഴിക്കോട്: പൊതുവിദ്യാലയങ്ങളെ തകർക്കാൻ ശ്രമിക്കുന്നത് ക്രിമിനൽ പ്രവർത്തനമാണെന്ന് എ. പ്രദീപ് കുമാർ. മലാപ്പറമ്പ് ഗവ യു.പി സ്കൂൾ അങ്കണത്തിൽ കെഎസ്ടിഎ സിറ്റി സബ്ജില്ല സംഘടിപ്പിച്ച ജനകീയ വിദ്യാഭ്യാസ സദസ് ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.‘കേന്ദ്ര അവഗണനയ്ക്കെതിരേ പോരാടുക,
നവകേരളത്തിനായ് അണിചേരുക’ എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ 34-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 14, 15, 16 തീയതികളിലായി കോഴിക്കോട് നടക്കുന്നതിന്റെ മുന്നോടിയായി ആയിരം വിദ്യാഭ്യാസ സദസുകളാണ് അനുബന്ധ പരിപാടിയെന്ന രീതിയിൽ ജില്ലയിൽ സംഘടിപ്പിക്കുന്നത്.
കെഎസ്ടിഎയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും പൊതുസമൂഹത്തെയാകെ അണിനിരത്തി നടത്തിയ വലിയ പ്രക്ഷോഭ പരിപാടികളിലൂടെയാണ് അടച്ചുപൂട്ടാൻ ശ്രമിച്ച മലാപ്പറമ്പ് യുപി സ്കൂൾ വീണ്ടെടുത്തത്. സ്കൂൾ സംരക്ഷിക്കുന്നതും വളർത്തുന്നതും ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമാണെന്നും അദ്ദേഹംപറഞ്ഞു. വിദ്യാഭ്യാസരംഗത്ത് കേരളമുണ്ടാക്കിയ നേട്ടങ്ങളെ ഇല്ലാതാക്കാനുള്ളശ്രമമാണ് കേന്ദ്രം നടത്തുന്നതെന്നും ഇതിനെ എതിർത്ത് തോൽപ്പിക്കണമെന്നും പ്രദീപ് കുമാർ കൂട്ടിച്ചേർത്തു.
കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ഷിനോദ് കുമാർ, കെ.പി. സിന്ധു, ജില്ല കമ്മിറ്റിയംഗം അബ്ദുൾഹക്കിം, മുൻ സംസ്ഥാന കമ്മിറ്റിയംഗം മോഹൻകുമാർ, ഇരവിൽ രാധാകൃഷ്ണൻ, കെ.കെ. ബാബുരാജ് എന്നിവർ സംസാരിച്ചു.