മലപ്പുറം മരിയൻ ധ്യാനകേന്ദ്രത്തിന്റെ വെഞ്ചെരിപ്പും വൈദിക മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മവും ഇന്ന്
1495277
Wednesday, January 15, 2025 5:22 AM IST
കോഴിക്കോട്: മലപ്പുറം മരിയൻ ധ്യാനകേന്ദ്രത്തിന്റെ വെഞ്ചെരിപ്പും വൈദിക മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മവും ഇന്ന് നടക്കും. രാവിലെ 10.30ന് കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ വെഞ്ചെരിപ്പും വൈദിക മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മവും നിർവഹിക്കും.
തുടർന്ന്, ആരാധനയും വചനപ്രഘോഷണവും ഉണ്ടായിരിക്കും. കോഴിക്കോട് രൂപതയുടെ നേതൃത്വത്തിലാണ് മരിയൻ ധ്യാനകേന്ദ്രം സ്ഥാപിക്കുന്നത്.
കോഴിക്കോട് രൂപത വികാരി ജനറാൾ മോൺ. ജൻസൻ പുത്തൻവീട്ടിൽ, ഫൊറോന വികാരി മോൺ. വിൻസെന്റ് അറക്കൽ, മലപ്പുറം മുൻ ഫൊറോന വികാരി ഫാ. കെ.എസ്. ജോസഫ്, എംആർസി ഡയറക്ടർ ഫാ. ജീവൻ വർഗീസ് തൈപ്പറന്പിൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.