തുഷാരഗിരി വെള്ളച്ചാട്ടങ്ങളിലേക്ക് പ്രവേശനം ആരംഭിച്ചു
1495096
Tuesday, January 14, 2025 5:06 AM IST
കോടഞ്ചേരി: മഴ മാറിയ സാഹചര്യത്തില്‍ തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിലെ ഉള്‍വനത്തിലുള്ള മഴവില്‍ചാട്ടം, തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടങ്ങളിലേക്ക് വനംവകുപ്പ് പ്രവേശനം അനുവദിച്ചു. പ്രവേശന ഫീസ് മുതിർന്നവർക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയും വിദേശികള്‍ക്ക് 100 രൂപയുമാണ്.
വനത്തില്‍ ആനക്കൂട്ടം ഉള്ളതിനാല്‍ രാവിലെ ഒന്‍പതു മുതല്‍ 11വരെ ടിക്കറ്റ് എടുത്തിട്ടുള്ളവര്‍ക്ക് രണ്ട് ഗൈഡുകളുടെ സഹായത്താലാണ് ഗ്രൂപ്പുകളായി തിരിഞ്ഞ് മൂന്നു വെള്ളച്ചാട്ടങ്ങള്‍ വരെ കാണാന്‍ അവസരമുള്ളത്.