മധ്യവയസ്കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
1494943
Monday, January 13, 2025 11:26 PM IST
വടകര: പുത്തൂര്‍ അക്ലോത്ത് നട റോഡിലെ വാഴത്തോട്ടത്തില്‍ മധ്യവയസ്കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. കുരിക്കിലാട് താമസിക്കുന്ന വൈക്കിലശേരി റോഡ് കുറ്റിക്കാട്ടില്‍ ചന്ദ്രനാണ് (62) മരിച്ചത്.
ഇന്നലെ രാവിലെയാണ് അക്ലോത്ത്നടയില് പൊക്കം കുറഞ്ഞ മതിലിനോട് ചേര്‍ന്ന് മൃതദേഹം കാണപ്പെട്ടത്. ശരീരത്തിന്റെ നല്ലൊരു ഭാഗവും കത്തിക്കരിഞ്ഞ നിലയിലാണ്. വാഴക്കുല കൊത്താന്‍ എത്തിയ സ്ഥലം ഉടമയാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കാണുന്നത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.
ഫോൺ, ഫോട്ടോ, പേഴ്സ് തുടങ്ങിയ രേഖകൾ പ്ലാസ്റ്റിക് സഞ്ചിയിലാക്കി മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നു. ആത്മഹത്യ കുറിപ്പിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.
ശരീരം പൂർണമായും കത്തി കരിഞ്ഞ നിലയിലായിരുന്നു ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: വനജ. മക്കൾ: മക്കൾ: വിജീഷ്, വിജിത്ത്. മരുമകൾ: അശ്വതി. സഹോദരങ്ങൾ: ദിനേശൻ, രാജേഷ്, രഞ്ചിത്ത്, സരോജിനി, പ്രേമി, ഷീജ, മിനി.