കക്കയം പള്ളിത്തിരുനാൾ 17ന് കൊടിയേറും
1494847
Monday, January 13, 2025 5:16 AM IST
കൂരാച്ചുണ്ട്: കക്കയം സെന്റ് സെബാസ്റ്റ്യൻ ഇടവക പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും തിരുനാൾ 17ന് വൈകുന്നേരം 4.30ന് വികാരി ഫാ. വിൻസെന്റ് കറുകമാലിൽ കൊടിയേറ്റും. തുടർന്ന് അഞ്ചിന് ലദീഞ്ഞ്, മരിച്ചവർക്ക് വേണ്ടിയുള്ള പാട്ടുകുർബാന, സെമിത്തേരി സന്ദർശനം എന്നിവ നടക്കും.
18ന് വൈകുന്നേരം 4.30ന് തിരുസ്വരൂപ പ്രതിഷ്ഠ, അഞ്ചിന് ആഘോഷമായ സമൂഹബലി, വചന സന്ദേശം. ഫാ. ജേക്കബ് തിട്ടയിൽ, ഫാ. കുര്യൻ വെളിയത്ത് എന്നിവർ കാർമികരാകും. 6.30ന് ലിദീഞ്ഞ്, തിരുനാൾ പ്രദക്ഷിണം (സെന്റ് സെബാസ്റ്റ്യൻ യൂണിറ്റിലേക്ക്), തിരുനാൾ സന്ദേശം - ഫാ. പ്രിൻസ് നെല്ലരിയിൽ കാർമികത്വം വഹിക്കും. 8.30ന് ബാൻഡ് മേളം. 19ന് രാവിലെ 8.30ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം- ഫാ. അജോ കൊച്ചുപറമ്പിൽ കാർമികനാകും.
തുടർന്ന് പ്രദക്ഷിണം (കക്കയം കുരിശു പള്ളിയിലേക്ക്) സമാപന ആശീർവാദം, വൈകുന്നേരം ആറിന് കലാസന്ധ്യ, 8.30 സ്നേഹവിരുന്ന്. സമാപന ദിവസമായ 20ന് രാവിലെ ഏഴിന് തിരുനാൾ കുർബാന, കാഴ്ച സമർപ്പണം, തിരുനാൾ സമാപനം.