ക്ഷയരോഗ ബോധവത്കരണ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു
1495266
Wednesday, January 15, 2025 5:04 AM IST
കോഴിക്കോട്: ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കുന്ന 100 ദിന പരിപാടികളുടെ ഭാഗമായി തയാറാക്കിയ ക്ഷയരോഗ ബോധവത്കരണ വാഹനം മേയര്‍ ബീന ഫിലിപ് ഫ്ലാഗ് ഓഫ് ചെയ്തു.
ക്ഷയരോഗ ബോധവത്കരണത്തിനും പരിശോധനയ്ക്കുമായി വാഹനം ജില്ലയിലുടനീളം സഞ്ചരിക്കും. ജില്ലാ ക്ഷയരോഗ കേന്ദ്രമാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കോഴിക്കോട് കോര്പറേഷന് ഓഫിസ് പരിസരത്തു നടന്ന പരിപാടിക്ക് കോർപറേഷൻ നികുതി അപ്പീല്‍ കാര്യകമ്മിറ്റി ചെയര്മാന് പി.കെ. നാസര്‍, ജില്ലാ ടിബി ഓഫീസര്‍ ഡോ. കെ.വി. സ്വപ്ന, സി. മനോജ് കുമാര്‍, പി.കെ. ശിഹാബ് എന്നിവര്‍ നേതൃത്വം നല്കി. സര്‍ക്കാര്‍ നഴ്സിംഗ് സ്കൂള്‍ വിദ്യാഥികളും അധ്യാപകരും പങ്കെടുത്തു.
പരിപാടിയോടനുബന്ധിച്ച് വിദ്യാർഥികള്‍ക്കും പൊതുജങ്ങള്‍ക്കും വേണ്ടി ക്ഷയരോഗ ബോധവത്കരണ ക്ലാസ് നടത്തി. എന്‍.പി. ശില്പ, ഇ. ബിന്ദു എന്നിവര്‍ നേതൃത്വം നല്കി.