കാശ്യപാശ്രമം 108 ഇടങ്ങളില്‍ സൗജന്യ വേദപഠനം സംഘടിപ്പിക്കുന്നു
1494846
Monday, January 13, 2025 5:14 AM IST
കോഴിക്കോട്: കാശ്യപാശ്രമം കേരളത്തിലുടനീളം 108 ഇടങ്ങളിലായി സൗജന്യ വേദപഠനം സംഘടിപ്പിക്കുമെന്ന് ആചാര്യശ്രീ രാജേഷ് പറഞ്ഞു. ആചാര്യശ്രീ രാജേഷിന്റെ കീഴില്‍ വേദം പഠിച്ച എല്ലാ ശിഷ്യരെയും പങ്കെടുപ്പിച്ചുകൊണ്ട് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് വേദമഹാമന്ദിരത്തില്‍ സംഘടിപ്പിച്ച സാധകസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത മാസത്തോടുകൂടി ക്ലാസുകള്‍ ആരംഭിക്കും. സാധകസംഗമത്തില് കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് വേദപഠിതാക്കള്‍ പങ്കെടുത്തു.
കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് ട്രസ്റ്റി മീര കെ. രാജേഷ് ഭദ്രദീപം തെളിയിച്ചു. ആചാര്യശ്രീ രാജേഷിന്റെ വൈദികപ്രഭാഷണവും ധ്യാനപരിശീലനവും സാധകസംഗമത്തില് നടന്നു.