ശബരിമല തീർഥാടകര്‍ സഞ്ചരിച്ച വാന്‍ ലോറിയിലിടിച്ചു; അപകടം നന്തി ദേശീയപാതയില്‍
1495110
Tuesday, January 14, 2025 5:16 AM IST
പയ്യോളി: ശബരിമല തീർഥാടകര്‍ സഞ്ചരിച്ച വാന്‍ ദേശീയപാത നന്തിയില്‍ അപകടത്തില്‍പെട്ടു. ഇന്നലെ രാവിലെ ഏഴിന് ദേശീയപാത നന്തിയില്‍ വടകര ഭാഗത്തേക്കുള്ള സർവീസ് റോഡില്‍ പുതിയ പെട്രോള്‍ പമ്പിന് സമീപത്തായാണ് അപകടം.
ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ലോറിക്ക് പുറകില്‍ മാരുതി വാന്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ നന്തിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കര്‍ണാടകയിലെ ഹസന് ജില്ലയില്‍ നിന്നുള്ള സംഘം ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു.