ഊരുകൂട്ടം സംഘടിപ്പിച്ചു
1495100
Tuesday, January 14, 2025 5:06 AM IST
മുക്കം: 2025-26 വാര്‍ഷിക പദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി കൊടിയത്തൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി ഊരുകൂട്ടം സംഘടിപ്പിച്ചു.
പഞ്ചായത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണത്തിന് മുന്നോടിയായുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു പറഞ്ഞു.
വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിഷ ചേലപ്പുറത്ത്, വാര്‍ഡ് അംഗം കോമളം തോണിച്ചാല്‍,
കുന്നമംഗലം ബിഡിഒ ഗിരീഷ് കുമാര്‍, ജോയിന്റ് ബിഡിഒ ജിഷ, അസി. എന്‍ജിനിയര്‍ അഞ്ജന, ദീപേഷ്, അസിസ്റ്റന്റ് സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍, റിനില്‍, എസ്ടി പ്രമോട്ടര്‍ സന്ധ്യ എന്നിവര്‍ പ്രസംഗിച്ചു.