കെട്ടിടത്തിൽ മാലിന്യ കൂമ്പാരം; പ്രതിഷേധവുമായി നാട്ടുകാർ
1495271
Wednesday, January 15, 2025 5:06 AM IST
താമരശേരി: പരപ്പൻ പൊയിലിൽ ജനവാസ കേന്ദ്രത്തിലെ കെട്ടിടത്തിൽ മാലിന്യ കൂമ്പാരം. ദുർഗന്ധം മൂലം പൊറുതിമുട്ടിയ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞദിവസം രാത്രി മാലിന്യവുമായെത്തിയ ലോറി നാട്ടുകാർ തടഞ്ഞു. താമരശേരി പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ, മുൻപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു.
എന്നാൽ മാലിന്യവുമായെത്തിയ ലോറി പോലീസ് കസ്റ്റഡിയിലെടുക്കാതെ വിട്ടുനൽകുകയായിരുന്നു. രാത്രിയിലാണ് ഇവിടെ മാലിന്യം എത്തിക്കുന്നത്. കോഴിക്കോട് നഗരത്തിലെ മാളുകൾ, ആശുപത്രികൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യമാണ് ഇവിടെ എത്തിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.