പ്ലാസ്റ്റിക് ഗോഡൗണില്‍ തീപിടിത്തം
1495099
Tuesday, January 14, 2025 5:06 AM IST
കോഴിക്കോട്: പെരുമണ്ണ പഞ്ചായത്ത് വാര്‍ഡ് നാലിലെ പെരുമണ്ണ അങ്ങാടിയില്‍ വെള്ളായിക്കോട് റോഡില്‍ അബ്ദുല്‍ റഹ്മാന്റെ ഉടമസ്ഥതയിലുള്ള പി.എ. പ്ലാസ്റ്റിക്സിന്റെ ഗോഡൗണില്‍ തീപിടിത്തം.
ഉപയോഗശൂന്യമായ പ്ലാസ്റ്റിക്, ഇരുമ്പ്, പേപ്പര്‍ മുതലായവയില്‍ നിന്നും തിങ്കൾ പുലര്‍ച്ചെ 2.40ഓടു കൂടിയാണ് തീ പടര്‍ന്നത്.
മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് അഗ്നിരക്ഷാ നിലയങ്ങളിലെ സേനാംഗങ്ങള്‍ ചേര്‍ന്നാണ് തീയണച്ചത്. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു.