മുക്കം പ്രസ് ക്ലബ് ഓഫീസ് ഉദ്ഘാടനം
1495270
Wednesday, January 15, 2025 5:06 AM IST
മുക്കം: മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മുക്കം പ്രസ് ക്ലബിന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് സി. ഫസൽ ബാബു അധ്യക്ഷത വഹിച്ചു.
കെഎംസിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ. നവാസ് മുഖ്യാതിഥിയായി. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, കാരശേരി പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ,
സിടിവി മാനേജിംഗ് ഡയറക്ടർ എ.സി. നിസാർബാബു, വി.കെ. വിനോദ്, സി.കെ. കാസിം, പി.എസ്. അഖിൽ, കെ. ഷാജി കുമാർ, ഗുലാം ഹുസൈൻ കൊളക്കാടൻ, പി.കെ. ഷംസുദ്ധീൻ, ടി.എം. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
പരിപാടികൾക്ക് എ.പി. മുരളീധരൻ, മുക്കം ബാലകൃഷ്ണൻ, പി. ചന്ദ്രബാബു, ദാസ് വട്ടോളി, ഒ. മുഹമ്മദ് ഫസൽ, ഫൈസൽ പുതുക്കുടി, രാജീവ് സ്മാർട്ട്, റഫീഖ് തോട്ടുമുക്കം, ആഷിഖ് അലി ഇബ്രാഹീം, ബി.കെ രബിത്ത്, ജി.എൻ ആസാദ്, രാജേഷ് കാരമൂല തുടങ്ങിയവർ നേതൃത്വം നൽകി