ദേശീയ യുവജന ദിനം: കൂരാച്ചുണ്ടിൽ യുവ ശാസ്ത്രജ്ഞനെ ആദരിച്ചു
1494845
Monday, January 13, 2025 5:14 AM IST
കൂരാച്ചുണ്ട്: യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി നിരവധി കണ്ടുപിടിത്തങ്ങളിലൂടെ ശ്രദ്ധേയനായ കൂരാച്ചുണ്ട് സ്വദേശി പാലത്തുംതലക്കൽ ജോബിൻ അഗസ്റ്റിനെ ടെക് ടോക് പരിപാടിയിൽ ഉപഹാരം നൽകി ആദരിച്ചു.
ചെലവ് കുറഞ്ഞ രീതിയിൽ പുതിയ കാലത്തിനും വ്യത്യസ്ത കാലാവസ്ഥകൾക്കും അനുസരിച്ച് കർഷകർക്കും മറ്റും ഉപകാരപ്രദമാകും ഏകദേശം അന്പതിൽപരം യന്ത്രങ്ങളാണ് ജോബിൻ ഗവേഷണം നടത്തി സ്വന്തമായി നിർമിച്ചിട്ടുള്ളത്.
യൂത്ത് കോൺഗ്രസ് ബാലുശേരി മണ്ഡലം ജനറൽ സെക്രട്ടറി ബഗീഷ് ലാൽ കരുമല പരിപാടി ഉദ്ഘാടനം ചെയ്ത് ഉപഹാരം കൈമാറി. പഞ്ചായത്തംഗം വിൻസി തോമസ് അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം, ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ബെസ്ലിൻ മഠത്തിനാൽ, കെഎസ്യു മണ്ഡലം പ്രസിഡന്റ് രാഹുൽ രാഘവൻ,
തോമസ് തുണ്ടിയിൽ, നിഖിൽ വെളിയത്ത്, ജിമ്മി വടക്കേകുന്നേൽ, ടി.എൻ. അനീഷ്, ലിബിൻ പാവത്തികുന്നേൽ, ഗാൾഡിൻ കക്കയം, ഷാനു കോട്ടോല എന്നിവർ പ്രസംഗിച്ചു.