പുലി ഭക്ഷിച്ച കാട്ടാടിന്റെ ശരീരാവശിഷ്ടം മറവു ചെയ്തു
1494849
Monday, January 13, 2025 5:16 AM IST
കൂടരഞ്ഞി: പുലി ഭക്ഷിച്ച കാട്ടാടിന്റെ ശരീര അവശിഷ്ടം മറവ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് നേതാക്കൾ സ്ഥലം സന്ദർശിക്കുകയും ഡിഎഫ്ഒ, റേഞ്ചർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. തുടർന്ന് കൂമ്പാറ ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെത്തി കാട്ടാടിന്റെ ജഡം മറവു ചെയ്തു.
വനംവകുപ്പ് ഉടൻ പുലിയെ പിടികൂടണമെന്നും ആർആർടിയുടെ നിരീക്ഷണം ശക്തമാക്കണമെന്നും കർഷക കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറ, സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, നിയോജക മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി,
മണ്ഡലം പ്രസിഡന്റ് അനീഷ് പനിച്ചിയിൽ, ജില്ലാ സെക്രട്ടറി ജോർജ് വലിയകട്ട, കൂടരഞ്ഞി പഞ്ചായത്ത് യുഡിഎഫ് കൺവീനർ അഡ്വ. സിബു തോട്ടത്തിൽ, എൻ.കെ.സി. ബാവ, ജിബിൻ മാണ്യക്യത്ത്ക്കുന്നിൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.