കോ​ഴി​ക്കോ​ട്: യു​വാ​ക്ക​ളി​ല്‍ ത​ല​ച്ചോ​റി​ല്‍ ര​ക്ത​സ്രാ​വം ഉ​ണ്ടാ​കു​ന്ന​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യ ബ്രെ​യി​ന്‍ എ​വി​എം (ആ​ര്‍​ട്ടീ​രി​യോ വീ​ന​സ് മാ​ല്‍​ഫോ​ര്‍​മേ​ഷ‌​ന്‍) രോ​ഗ​ത്തി​നു​ള്ള പു​തി​യ ചി​കി​ത്സാ രീ​തി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വി​ജ​യം. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്ത​ഞ്ചു​കാ​ര​നാ​ണ് ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ണ​ല്‍ റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന് കീ​ഴി​ല്‍ ട്രാ​ന്‍​സ് വീ​ന​സ് റൂ​ട്ട് എ​മ്പോ​ളൈ​സേ​ഷ​ന്‍ എ​ന്ന ചി​കി​ത്സ ന​ട​ത്തി​യ​ത്.

സം​സാ​ര​ശേ​ഷി ന​ഷ്ട​പ്പെ​ട്ട് ഒ​രു വ​ശം ത​ള​ര്‍​ന്നാ​ണ് രോ​ഗി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്ന​ത്. ചി​കി​ത്സ​യ്ക്കു​ശേ​ഷം ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട രോ​ഗി​യെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. രാ​ജ്യ​ത്ത് വ​ള​രെ കു​റ​ച്ച് ആ​ശു​പ​ത്രി​ക​ളി​ല്‍ മാ​ത്ര​മേ ഈ ​രീ​തി​യി​ല്‍ ചി​കി​ത്സ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യി​ട്ടു​ള്ളൂ. വി​ജ​യ​ക​ര​മാ​യി നൂ​ത​ന ചി​കി​ത്സ ന​ട​ത്തി​യ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മു​ഴു​വ​ന്‍ ടീ​മി​നേ​യും മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ഭി​ന​ന്ദി​ച്ചു.

ര​ക്താ​തി​മ​ര്‍​ദം മൂ​ല​മോ പ​രു​ക്ക് മൂ​ല​മോ കാ​ര​ണ​മ​ല്ലാ​തെ ത​ല​ച്ചോ​റി​ല്‍ ര​ക്ത​സ്രാ​വ​മു​ണ്ടാ​ക്കു​ന്ന ഒ​രു അ​സു​ഖ​മാ​ണ് ബ്രെ​യി​ന്‍ എ​വി​എം. ര​ക്ത​ക്കു​ഴ​ലു​ക​ള്‍ ജ​ന്മ​നാ കെ​ട്ടു​പി​ണ​ഞ്ഞു കി​ട​ക്കു​ന്ന ഈ ​അ​വ​സ്ഥ​യ്ക്ക് ത​ല​യോ​ട്ടി തു​റ​ന്നു​ള്ള സ​ങ്കീ​ര്‍​ണ ശ​സ്ത്ര​ക്രി​യ​യാ​ണ് ചി​കി​ത്സ. ത​ല​യോ​ട്ടി തു​റ​ക്കാ​തെ കാ​ലി​ലെ ര​ക്ത​ക്കു​ഴ​ല്‍ വ​ഴി ന​ട​ത്തു​ന്ന പി​ന്‍​ഹോ​ള്‍ ചി​കി​ത്സ​യാ​യ എ​മ്പോ​ളൈ​സേ​ഷ​ന്‍ സാ​ധാ​ര​ണ രീ​തി​യി​ല്‍ ട്രാ​ന്‍​സ് ആ​ര്‍​ടീ​രി​യ​ല്‍ റൂ​ട്ട് വ​ഴി​യാ​ണ് ന​ട​ത്തു​ന്ന​ത്.

ത​ല​ച്ചോ​റി​ലേ​ക്ക് ര​ക്ത​മെ​ത്തി​ക്കു​ന്ന ധ​മ​നി​ക​ളി​ലൂ​ടെ ക​ത്തീ​റ്റ​ര്‍ ക​ട​ത്തി വി​ട്ട​തി​നു​ശേ​ഷം അ​മി​ത ര​ക്ത​സ്രാ​വം ത​ട​യു​ന്നു. എ​ന്നാ​ല്‍ ട്രാ​ന്‍​സ് വീ​ന​സ് റൂ​ട്ട് വ​ഴി ചി​കി​ത്സി​ക്കു​മ്പോ​ള്‍ ത​ല​ച്ചോ​റി​ല്‍​നി​ന്ന് തി​രി​കെ ര​ക്തം ഒ​ഴു​കി വ​രു​ന്ന സി​ര​ക​ളി​ലൂ​ടെ (വെ​യി​ന്‍) ക​ത്തീ​റ്റ​ര്‍ ക​ട​ത്തി വി​ട്ടാ​ണ് ചി​കി​ത്സി​ക്കു​ന്ന​ത്. ധ​മ​നി​ക​ളി​ലൂ​ടെ ന​ട​ത്തു​ന്ന ചി​കി​ത്സ​യു​ടെ കൂ​ടെ ട്രാ​ന്‍​സ് വീ​ന​സ് റൂ​ട്ട് ചി​കി​ത്സ കൂ​ടി ക​ട​ന്നു വ​ന്ന​തോ​ടെ 95 ശ​ത​മാ​നം എ​വി​എം കേ​സു​ക​ളി​ലും ത​ല​യോ​ട്ടി തു​റ​ക്കാ​തെ​യു​ള്ള എ​മ്പോ​ളൈ​സേ​ഷ​ന്‍ ചി​കി​ത്സ​യി​ലൂ​ടെ സു​ഖ​പ്പെ​ടു​ത്താ​നാ​കും.

​പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സ​ജീ​ത് കു​മാ‌​ര്‍, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ശ്രീ​ജ​യ‌​ന്‍, അ​ന​സ്തീ​ഷ്യാ വി​ഭാ​ഗം മേ​ധാ​വി ഡോ. ​രാ​ധ, റേ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ദേ​വ​രാ​ജ‌​ന്‍, ന്യൂ​റോ​സ​ര്‍​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഷാ​ജു മാ​ത്യു എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ണ​ല്‍ റേ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​രാ​ഹു‌​ല്‍, അ​നെ​സ്തെ​റ്റി​സ്റ്റു​മാ​രാ​യ ഡോ. ​ആ​ന്‍റോ, ഡോ. ​അ​തു​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​കി​ത്സ ന​ട​ത്തി​യ​ത്.