മെഡി. കോളജ് കെട്ടിടത്തില്‍ നിന്നു ചാടി രോഗി ജീവനൊടുക്കി
1495209
Tuesday, January 14, 2025 10:49 PM IST
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് താഴേക്കു ചാടി രോഗി ജീവനൊടുക്കി. തലശേരി ചക്യത്ത് മുക്കിലെ വൈദ്യരകത്ത് അസ്കറാ (39)ണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
ഒമ്പതാം വാര്‍ഡിലെ ജനല്‍ച്ചില്ല് തകര്‍ത്ത് ഇയാള്‍ ചാടുകയായിരുന്നു. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിന് ചികിത്സ തേടി 12നാണ് അസ്കര്‍ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായത്.
അസ്കറിന്റെ കൂടെ സുഹൃത്തുമുണ്ടായിരുന്നു. സുഹൃത്തിന്റെ കണ്ണ് വെട്ടിച്ച് വാര്‍ഡില്‍ നിന്നും പുറത്ത് വന്ന അസ്കര്‍ വരാന്തയിലെ ജനല്‍ ചില്ല തകര്‍ത്ത് താഴെ ചാടുകയായിരുന്നു. കിടക്കയില്‍ അസ്കറിനെ കാണാതായതോടെ പരിസരമാകെ തെരഞ്ഞശേഷം സുഹൃത്ത് പോലീസില്‍ പരാതിപ്പെട്ടു.
വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. അതിനിടെ മൃതദേഹത്തില്‍ നിന്നും മെഡിക്കല്‍ കോളജ് പോലീസിന് ലഭിച്ച ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡുമാണ് ആളെ തിരിച്ചറിയാന്‍ സഹായകരമായത്. ഉപ്പ: പരേതനായ ഹംസ. ഉമ്മ: നസീമ. ഭാര്യ: സഫ്രീന. മക്കള്‍: അഷ്ഫാഖ്, ഹൈറാമിലാന, നാദിയ.