തെറ്റിധാരണ പരത്തുന്നതായി പരാതി
1495101
Tuesday, January 14, 2025 5:06 AM IST
മുക്കം: കാരശേരി ബാങ്കില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പങ്കെടുത്ത പരിപാടിയുടെ ഫോട്ടോ ഉപയോഗിച്ച് തെറ്റിധാരണ പരത്തുന്നതായി പരാതി. മലയോര മേഖലയിലെ പെണ്ണെഴുത്തുകാര്‍ക്ക് കാരശേരി ബാങ്ക് ഒക്ടോബര്‍ 25ന് ഒരുക്കിയ സ്വീകരണത്തിലാണ് ഉദ്ഘാടകനായി പി.എസ്. ശ്രീധരന്‍പിള്ള പങ്കെടുത്തത്.
150ലേറെ പുസ്തകങ്ങള്‍ എഴുതിയ സാഹിത്യകാരന് എന്ന നിലയ്ക്കാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്ന് ബാങ്ക് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിപാടിക്ക് ശേഷം കാരശേരി ബാങ്കിന്റെ ഉപഹാരം കൂട്ടരായി ദാമോദരന്‍ ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ബാങ്ക് ബിജെപി നേതാവ് കൂട്ടരായി ദാമോദരനെ ആദരിക്കുന്നതായി തെറ്റായി പ്രചരിപ്പിക്കുകയാണെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.
ഇതിനെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വാർത്താസമ്മേളനത്തില്‍ ജനറല്‍ മാനേജര്‍ എം. ധനീഷ്, ഡയറക്ടര്‍മാരായ ഇമ്മാനുവല്‍ കാക്കക്കൂടുങ്കല്‍, വിനോദ് പുത്രശേരി എന്നിവര്‍ പങ്കെടുത്തു.