ഡോ. പി.എ ലളിത അവാര്‍ഡ് സാന്ത്വനപരിചരണ മികവിന്
1495106
Tuesday, January 14, 2025 5:16 AM IST
കോഴിക്കോട്: മലബാര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി മുന്‍ എംഡി ഡോ. പി.എ ലളിതയുടെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനു എന്‍ട്രികള്‍ ക്ഷണിച്ചു. സാന്ത്വന പരിചരണത്തില്‍ മികവു പുലര്‍ത്തുന്ന വ്യക്തിക്കും സംഘടന/സ്ഥാപനത്തിനുമാണ് ഇത്തവണ അവാര്‍ഡ്. മൊത്തം അവാര്‍ഡ് തുക ഒരു ലക്ഷം രൂപയാണ്. 50,000 രൂപ വീതം ഓരോ വിഭാഗം ജേതാവിനു ലഭിക്കും.
പ്രശസ്തിപത്രവും ശില്പവും ഇതോടൊപ്പം നല്‍കും. അവാര്‍ഡിന് പരിഗണിക്കാവുന്ന വ്യക്തികളെയും സംഘടന/സ്ഥാപനങ്ങളെയും പൊതുജനങ്ങള്‍ക്ക് നിര്‍ദേശിക്കാമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വയം നാമനിര്ദേശവുമാകാം. വ്യക്തിയോ സ്ഥാപനമോ സംഘടനയോ ഈ മേഖലയില്‍ ചെയ്ത സേവനത്തിന്റെ സംക്ഷിപ്തവിവരണവും നാമനിര്‍ദേശത്തോടൊപ്പം ഉണ്ടാവണം.
കണ്‍വീനര്‍, ഡോ. പി.എ ലളിത സ്മാരക അവാര്‍ഡ് കമ്മിറ്റി, മലബാര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍,എരഞ്ഞിപ്പാലം പി.ഒ, കോഴിക്കോട് എന്ന വിലാസത്തിലാണ് അയക്കേണ്ടത്. apply@drpalal ithaawards.com എന്ന ഇ-മെയിലിലും അയക്കാം.അവസാന തീയതി ഫെബ്രുവരി 28. വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. മിലി മണി. അംഗങ്ങളായ ഡോ. കോളിന് ജോസഫ്, എ. സജീവന്, കമാല്‍ വരദൂര്‍ എന്നിവര്‍ പങ്കെടുത്തു.