കെഎസ്എസ്പിഎ ജില്ലാ സമ്മേളനം
1495103
Tuesday, January 14, 2025 5:16 AM IST
കോഴിക്കോട്: കെഎസ്എസ്പിഎ ജില്ലാ സമ്മേളനം ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് കെ.സി. ഗോപാലന് പതാകയുയര്‍ത്തി. ജില്ലാ കൗണ്‍സില്‍ യോഗം കെഎസ്എസ്പിഎ സംസ്ഥാനവൈസ് പ്രസിഡന്റും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ പി.എം.അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.സി.ഗോപാലന് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി ഒ.എം രാജന് റിപ്പോര്‍ട്ടവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ ടി. ഹരിദാസന്, കെ.രാമചന്ദ്രന്, പി.പി.പ്രഭാകരക്കുറുപ്പ്, എന്‍. ഹരിദാസന്, കെ.എം. കൃഷ്ണന്‍കുട്ടി, സി. വിഷ്ണുനമ്പൂതിരി, കെ. രവീന്ദ്രനാഥന്‍, ടി.കെ. രാജേന്ദ്രന്, കെ.എം. ചന്ദ്രന്, വി. സദാനന്ദന്, എം. വാസന്തി, പി.എം. കുഞ്ഞിമുത്തു, എ. ശ്രീമതി, ബേബി പുരുഷോത്തമന്, സി. രഞ്ജിനി, കെ.സുബ്രഹ്മണ്യന്, ബി.കെ. സത്യനാഥന് എന്നിവര്‍ പ്രസംഗിച്ചു.
2023 മാര്‍ച്ചിനു ശേഷം സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്തവര്‍ക്ക് ശമ്പള-പെന്ഷന് പരിഷ്കരണ കുടിശികയില്‍ ഒരു ഗഡുപോലും നല്‍കാതിരിക്കുന്നത് വഞ്ചനയാണെന്ന് ജില്ലാ കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. സാംസ്കാരിക സമ്മേളനം എഴുത്തുകാരന് വി.ആര്.സുധീഷ് ഉദ്ഘാടനം ചെയ്തു. കാവില്‍ പി.മാധവന് മുഖ്യഭാഷണം നടത്തി.