ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
1495272
Wednesday, January 15, 2025 5:06 AM IST
വിലങ്ങാട്: വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ സ്പോർട്സുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിൽ രൂപീകരിച്ച ജോർജിയൻ സ്പോർട്സ് അക്കാദമിക്ക് വി ഫോർ വിലങ്ങാട് എന്ന ചാരിറ്റബിൾ സൊസൈറ്റി ഒരു ലക്ഷം രൂപയുടെ സ്പോർട്സ് കിറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.
സ്കൂൾ മാനേജർ ഫാ. വിത്സൻ മുട്ടത്ത്കുന്നേൽ ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് ഷെബി സെബാസ്റ്റ്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കൂത്തുപറമ്പ് നിർമ്മലഗിരി കോളജ് കായിക അധ്യാപകൻ പ്രഫ. ഷിനിൽ കുര്യാക്കോസ് ക്ലാസുകൾ നയിച്ചു. ഹെഡ് മാസ്റ്റർ ബിനു ജോർജ്, എംപിടിഎ പ്രസിഡന്റ് ജെസ്ന സോണി, വി ഫോർ പ്രതിനിധി ജോസ് തറപ്പേൽ, ശരത്കുമാർ,
ജോർജിയൻ സ്പോർട്സ് അക്കാദമി കായിക അധ്യാപകൻ അമൽ ജോസ്, ബിജു മാത്യു, ജെയിംസ് എള്ളുക്കുന്നേൽ, വിനോയ് ചിലമ്പിക്കുന്നേൽ, സോണി ജോർജ് എന്നിവർ പ്രസംഗിച്ചു.