ജൽജീവൻ പദ്ധതിയുടെ ഭാഗമായി റോഡ് കുത്തിപൊളിച്ചു; സ്കൂൾ വിദ്യാർഥികൾ ദുരിതത്തിൽ
1495267
Wednesday, January 15, 2025 5:04 AM IST
തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടി ബഥാനിയ പൊന്നാങ്കയം മലയോര ഹൈവേയിൽ ചെന്നുചേരുന്ന റോഡ് ജൽജീവൻ പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ടതുമൂലം സ്കൂൾ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ദുരിതത്തിൽ.
തിരുവമ്പാടി മറിപ്പുഴ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഈ റോഡിൽ കൂടിയുള്ള വാഹനങ്ങളുടെ വരവ് കൂടുതലാണ്. അടിയന്തരമായി റോഡ് യാത്ര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഐഎൻടിയുസി പുല്ലൂരാംപാറ പള്ളിപ്പിടി യൂണിറ്റ് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ഐഎൻടിയുസി തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ജിജി എടത്തനാകുന്നേൽ അധ്യക്ഷത വഹിച്ചു.
തിരുവമ്പാടി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് സെബാസ്റ്റ്യൻ വാഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി, ഐഎൻടിയുസി പുല്ലൂരാംപാറ പള്ളിപ്പടി യൂണിറ്റ് പ്രസിഡന്റ് ഷൈജു അഗസ്റ്റ്യൻ, സെക്രട്ടറി സന്തോഷ് ഞാറക്കുളത്ത്, ഡെജി ജോസഫ്, റോയ് കളത്തൂർ, ജെയ്സൻ മണിക്കൊമ്പിൽ, ഷിനോജ് കിഴക്കേപറമ്പിൽ, വാവച്ചൻ വടക്കേത്ത് എന്നിവർ പ്രസംഗിച്ചു.