ഫ്രീസറില്‍ നിന്നു ഷോക്കേറ്റു മരിച്ചു
1494942
Monday, January 13, 2025 11:26 PM IST
കോഴിക്കോട്: സ്വകാര്യ ഹോട്ടലിലെ ഫ്രീസറില്‍ നിന്നു ഷോക്കേറ്റ് യുവാവ് മരണമടഞ്ഞു. എരഞ്ഞിക്കല്‍ കമ്മനപുറത്ത് വിഷ്ണുപ്രസാദാ (കണ്ണന് -32)ണ് മരിച്ചത്.
മിംസ് ആശുപത്രിക്ക് സമീപത്തെ ജോലിസ്ഥലമായ സ്വകാര്യ ഹോട്ടലിലെ ഫ്രീസറില്‍ നിന്നാണ് ഷോക്കേറ്റത്. പിതാവ്: ബലരാമന്. അമ്മ: ശോഭന കുമാരി.