കർഷക കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
1495265
Wednesday, January 15, 2025 5:04 AM IST
കൂടരഞ്ഞി: പെരുമ്പൂള കൂരിയോട് മേഖലകളെ ഭീതിയിലാഴ്ത്തിയ വന്യജീവി ആക്രമണത്തെ തടയുന്നതിന് കാര്യമായ ഒരു നടപടിയും സ്വീകരിക്കാത്ത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാടിനെതിരേ കർഷക കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സദസും നടത്തി.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് പനച്ചിയിൽ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ബോസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
വാർഡ് മെമ്പർ ജോണി വാളിപ്ലാക്കൽ, ബൂത്ത് പ്രസിഡന്റ് സിബി കാഞ്ഞിരത്തിങ്കൽ, എൻ.കെ.സി. ബാവ, ജോജു പീറ്റർ, ജയ്സൺ കോട്ടൂർ എന്നിവർ പ്രസംഗിച്ചു.