ഉന്തുവണ്ടികൾ കുത്തിത്തുറന്ന് കവർച്ച
1494618
Sunday, January 12, 2025 7:25 AM IST
താമരശേരി: അമ്പായത്തോട്ടിൽ മൂന്ന് ഉന്തു വണ്ടികൾ കുത്തിത്തുറന്ന് കവർച്ച നടത്തി. ഗ്യാസ് സിലിണ്ടർ, സിഗരറ്റ് മുതൽ ബേക്കറി സാധനങ്ങൾ വരെ മോഷ്ടാക്കൾ കവർന്നു. വെള്ളിയാഴ്ച രാത്രിയാണ് ദേശീയ പാതയോരത്തുള്ള ഉന്തുവണ്ടികൾ തകർത്ത് സാധനങ്ങൾ കവർന്നത്.
അടുത്തിടെ താമരശേരിയിലും പരിസര പ്രദേശങ്ങളിലും അടച്ചിട്ട വീടുകൾ കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവരുന്ന സംഭവങ്ങൾ ഏറിയിട്ടുണ്ട്.
ഈയിടെയായി കോരങ്ങാട്, തച്ചംപൊയിൽ, കാരാടി എന്നിവിടങ്ങളിലെല്ലാം ചെറുതും വലുതുമായ നിരവധി മോഷണങ്ങളാണ് നടന്നത്. പോലീസിന്റെ അനാസ്ഥയാണ് മോഷ്ടാക്കൾക്ക് കവർച്ച എളുപ്പമാക്കുന്നതെന്ന ആക്ഷേപവും വ്യാപകമാണ്.