സപ്തദിന മെഡിക്കൽ ക്യാമ്പ് "കാതൽ' സമാപിച്ചു
1493426
Wednesday, January 8, 2025 5:07 AM IST
കൂരാച്ചുണ്ട്: കോഴിക്കോട് മെഡിക്കൽ കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കൂരാച്ചുണ്ടിൽ നടന്ന സപ്തദിന മെഡിക്കൽ ക്യാമ്പ് "കാതൽ' സമാപിച്ചു.
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ഉണ്ണിരാജ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സജിത്ത് കുമാർ മുഖ്യപ്രഭാഷണം നടത്തി. ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. വി.കെ. ഹസീന,
പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ. അമ്മദ്, മോഹനൻകുമാർ, എൻഎസ്എസ് സെക്രട്ടറി അനുശ്രീ എന്നിവർ പ്രസംഗിച്ചു. എൻഎസ്എസ് സ്റ്റുഡൻസ് സെക്രട്ടറി അനുശ്രീയുടെ നേതൃത്വത്തിൽ അൻപതോളം സന്നദ്ധ വൊളന്റിയർമാർ പങ്കെടുത്തു.
ക്യാമ്പ് പ്രദേശത്ത് മെഡിക്കൽ സർവേയും, കൂരാച്ചുണ്ട് പ്രദേശത്തെ സ്കൂളുകളിൽ പഠനക്ലാസുകളും നടത്തി. മെഡിക്കൽ കോളജിൽ നിന്നുള്ള വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ രോഗികൾക്ക് ചികിത്സ നൽകി. സൗജന്യ മരുന്നു വിതരണവും നടത്തി.