ഓഞ്ഞിൽ പള്ളിയിൽ ഓർമ്മ പെരുന്നാൾ സമാപിച്ചു
1493421
Wednesday, January 8, 2025 5:04 AM IST
കൂരാച്ചുണ്ട്: ഓഞ്ഞിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ സ്നാപക യോഹന്നാന്റെ ഓർമ്മ പെരുന്നാൾ സമാപിച്ചു.
വിശുദ്ധ മൂന്നിന്മേൽ കുർബാന, വചന സന്ദേശം, കരിമ്പനക്കുഴി താഴെ കുരിശടിയിലേക്ക് പ്രദക്ഷിണം, ആശീർവാദം, ആകാശ വിസ്മയം ,വാദ്യമേളങ്ങൾ, നേർച്ച വിളമ്പ്, ലേലം എന്നിവ നടന്നു. മലബാർ ഭദ്രാസന സെക്രട്ടറി ഫാ. ബോബി പീറ്റർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.
ഫാ. ജേക്കബ് കുര്യൻ ചായനാനിക്കൽ കോർ എപ്പിസ്കോപ്പ, ഭദ്രാസന വൈദിക സംഘം സെക്രട്ടറി കെ.എ. അലക്സാണ്ടർ കരിമ്പനക്കുഴി, ഫാ. ആരോൺ ജോയ്,
വികാരി ഫാ. ജോമി ജോർജ് എന്നിവർ പെരുന്നാൾ ചടങ്ങുകൾക്ക് കാർമികത്വം നൽകി. ട്രസ്റ്റി സജി ചെറിയാൻ ചേലാപറമ്പത്ത്, സെക്രട്ടറി ജിസോ കാഞ്ഞിരത്തുംകുഴി എന്നിവർ നേതൃത്വം നൽകി.