വലിയങ്ങാടിയില്‍ 2500 കിലോഗ്രാം പ്ലാസ്റ്റിക് വസ്തുക്കള്‍ പിടികൂടി
1493283
Tuesday, January 7, 2025 7:33 AM IST
കോഴിക്കോട്: മാലിന്യമുക്തം നവകേരളം പദ്ധതിയില്‍ മാലിന്യം വലിച്ചെറിയല്‍ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല എന്‍ഫോസ്മെന്റ് സ്ക്വാഡിന്റേയും തദ്ദേശ സ്ഥാപനതല സ്ക്വാഡുകളുടേയും പരിശോധന കര്‍ശനമാക്കി.
കോഴിക്കോട് അസി. കളക്ടര്‍ ആയുഷ് ഗോയലിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ ജോയിന്റ്് ഡയറക്ട്രേറ്റും ജില്ലാ എന്ഫോഴ്സ്മെന്റ്്സ്ക്വാഡും ഇന്നലെ വലിയങ്ങാടിയില്‍ നടത്തിയ പരിശോധനയില്‍ 2500 കിലോയിലധികം വസ്തുക്കള്‍ പിടികൂടി.
വലിച്ചെറിയല്‍ വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഇതുവരെ 189 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. തുടര്‍ ദിവസങ്ങളിലും ജില്ലയില്‍ കര്‍ശന പരിശോധനകള്‍ തുടരുമെന്ന് ശുചിത്വ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം. ഗൗതമന് അറിയിച്ചു.
പരിശോധന സംഘത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് അസി. ഡയറക്ടര്‍ പൂജ ലാല്‍, ജില്ലാ എന്‍ഫോഴ്സ്മെന്റ് ലീഡര്‍ ഷീബ,കോര്പ്പറേഷന് ആരോഗ്യ സൂപ്പര്‍വൈസര്‍ ജീവരാജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സുബൈര്‍, ബിജു തുടങ്ങിയവരുംആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ ഓഫീസിലെ ഉദ്യോഗസ്ഥരും എന്‍ഫോഴ്സ്മെന്റ് ടീം അംഗങ്ങളും പങ്കെടുത്തു.