താമരശേരി രൂപത മാതൃവേദി സംഗമം നടത്തി
1492582
Sunday, January 5, 2025 4:54 AM IST
താമരശേരി: താമരശേരി രൂപതാ മാതൃവേദി സംഗമത്തില്‍ 118 ഇടവകകളില്‍ നിന്നായി ആയിരത്തോളം അമ്മമാര്‍ പങ്കെടുത്തു. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. മാര്‍ലിന്‍ ടി. മാത്യു ക്ലാസ് നയിച്ചു. താമരശേരി രൂപത മാതൃവേദി ഡയറക്ടര്‍ ഫാ. ജോസുകുട്ടി അന്തിനാട്ട് അധ്യക്ഷത വഹിച്ചു.
രൂപത മാതൃവേദി പ്രസിഡന്റ് സ്വപ്ന ഗിരീഷ്, ഗ്ലോബല്‍ മാതൃവേദി ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍, ഗ്ലോബല്‍ മാതൃവേദി പ്രസിഡന്റ് ബീന ജോഷി, സിസ്റ്റര്‍ ഷീന മേമന എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച അമ്മമാരെ ആദരിച്ചു. കലാ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങളും നല്കി. മികച്ച പ്രവര്‍ത്തനം നടത്തിയ ഇടവകകളെ അഭിനന്ദിക്കുകയും ചെയ്തു.