മാലിന്യമുക്തം ജനകീയ കാമ്പയിൻ ഉദ്ഘാടനം ചെയ്തു
1493425
Wednesday, January 8, 2025 5:07 AM IST
കൂടരഞ്ഞി: വലിച്ചെറിയൽ വിരുദ്ധ വാരത്തിന്റെ ഭാഗമായി കൂമ്പാറ ടൗണിൽ ജനകീയ ബോധവത്കരണവും സിഗ്നേച്ചർ കാമ്പയിനും നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ഫാത്തിമാബി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ നാസർ മുഖ്യ പ്രഭാഷണം നടത്തി. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ അഷ്റഫ് കാമ്പയിൻ വിശദീകരണം നടത്തി.
വിൽസൺ പുല്ലുവേലി, നൗഫൽ കള്ളിയിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ലാൽ മാത്യു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ യഹ്യ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.