കോഴിക്കോട് സെന്റ് തോമസ് പ്രൊവിന്‍ഷ്യല്‍ ഹൗസ് ദേവാലയം കൂദാശ ചെയ്തു
1492579
Sunday, January 5, 2025 4:52 AM IST
കോഴിക്കോട്: ചെറുപുഷ്പ സഭയുടെ കോഴിക്കോട് സെന്റ് തോമസ് പ്രൊവിന്‍ഷ്യല്‍ ഹൗസിന്റെ ദേവാലയ കൂദാശ കര്‍മ്മം താമരശേരി രൂപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മ്മീകത്വത്തില്‍ നടന്നു.
സെന്റ് തോമസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ജോണ്സണ് വരകപ്പറമ്പില്, ഫാ. ജോബി ഇടമുറിയില്‍, ഫാ. ജോഷി വാളിപ്ലാക്കല്‍, ഇടവക വികാരി ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. വൈദീകരും സിസ്റ്റേഴ്സും കൂദാശ കര്‍മ്മത്തില്‍ സന്നിഹിതരായിരുന്നു.
വിവിധ മേഖലകളിലെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന സെന്റ് തോമസ് പ്രൊവിന്‍ഷ്യല്‍ ഹൗസിന്റെ അഭിമാന സ്തംഭമാണ് ഇന്നലെ കൂദാശ ചെയ്ത തോമസ് പ്രൊവിന്‍ഷ്യല്‍ ഹൗസ് ദേവാലയം.
442 വൈദീകരും 164 സന്യാസ വൈദീക അര്ഥികളുമായി സിഎസ്ടി ഫാദേഴ്സ് ഇന്ന് നാലു പ്രൊവിന്‍സുകളിലായി വ്യാപിച്ചു കിടക്കുകയാണ്. അജപാലന രംഗത്തും സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, കാര്‍ഷിക സേവന മേഖലകളിലും ചെറുപുഷ്പ സഭയുടെ പ്രവര്‍ത്തനങ്ങള്‍ അവിസ്മരണീയമാണ്.