കൈറ്റ് ഫെസ്റ്റിവല്‍: കേരള സംഘത്തെ അലി റോഷന് നയിക്കും
1493423
Wednesday, January 8, 2025 5:07 AM IST
കോഴിക്കോട്: ഗുജറാത്തിലും ഡല്ഹിയിലമുള്പ്പെടെ നടക്കുന്ന ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ കേരള സംഘത്തെ പുത്തന്‍വീട്ടില്‍ അലി റോഷന് നയിക്കും. ഗുജറാത്ത് ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവെല്‍ 10 മുതല്‍ 14 വരെ അഹമ്മദാബാദിലെ ശബര്‍മതി തീരത്തും ഡല്‍ഹി ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവെല്‍ 12 മുതല്‍ 15 വരെ ഡല്‍ഹിയിലെ ബനേസര, സരായ് കാലേകാന്‍ എന്നിവിടങ്ങളിലുമാണ് നടക്കുന്നത്.
തെലുങ്കാന ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവെല്‍ 11 മുതല്‍ 14 വരെ സെക്കന്തരാബാദ് പരേഡ് ഗ്രൗണ്ടിലും മാംഗ്ളൂര്‍ ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവെല്‍ 17, 18തീയതികളില്‍ തനീര്‍ബാവി ബീച്ചിലും നടക്കും.
ലോകത്തിലെ 45 രാജ്യങ്ങളില്‍ നിന്നായി പ്രമുഖരായ 250 ഓളം കൈറ്റ് ഫ്ളയേഴ്സും ഇന്ത്യയുടെ 15 സംസ്ഥാനങ്ങളില്‍ നിന്നായി 110 ഓളം കൈറ്റ് ഫ്ളയേഴ്സും പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആര്. ജയന്ത് കുമാര്‍, ഹാഷിം കടാക്കലകം, പുത്തന്‍വീട്ടില്‍ അലി റോഷന്, നജാഫ് ഒളവട്ടം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.