ഏകദിന ഫുട്ബോൾ മേള സമാപിച്ചു
1492968
Monday, January 6, 2025 5:03 AM IST
കൂടരഞ്ഞി: അർജുന സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഫാ. മാത്യു തകിടിയേൽ ആൻഡ് ദേവസ്യ കുരിശും മൂട്ടിൽ സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള ഏകദിന ഫുട്ബോൾ മേള സമാപിച്ചു.
14 ടീമുകൾ മാറ്റുരച്ച ഫുട്ബോൾ മേളയുടെ ഫൈനലിൽ ഡിഫണ്ടേഴ്സ് നീലേശ്വരം കോസ്മോസ് തിരുവമ്പാടിയെ 1-0ന് പരാജയപ്പെടുത്തി ഫാ. മാത്യു തകടിയേൽ ട്രോഫി സ്വന്തമാക്കി. റണ്ണേഴ്സപ്പിന് ദേവസ്യ കുരിശുംമൂട്ടിൽ ട്രോഫി ലഭിച്ചു.
കൂടരഞ്ഞി പള്ളി വികാരി ഫാ. റോയ് തേക്കുംകാട്ടിൽ മേള ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് വി.എം. മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ട്രോഫികൾ വിതരണം ചെയ്തു.
വി.എ. ജോസ്, നജ്മുദ്ദീൻ, ജോസ് നരിക്കാട്ട്, നോബൽ ജോൺ, അഖിൽ കുര്യൻ, സെക്രട്ടറി വിപിൻ തോമസ് എന്നിവർ പ്രസംഗിച്ചു.