നാഷണല്‍ ത്രോബോള്‍ കര്‍ണാടകയ്ക്ക് ചാമ്പ്യന്‍ഷിപ്
1492982
Monday, January 6, 2025 5:16 AM IST
കോഴിക്കോട്: മാങ്കാവ് പ്രസ്റ്റീജ് പബ്ലിക് സ്കൂളില്‍ നടന്ന 28-ാമത് നാഷണല്‍ സബ്ജൂനിയര് ത്രോമ്പോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കര്‍ണാടകക്ക് ഒന്നാംസ്ഥാനം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 600 ഓളം കായികതാരങ്ങള്‍ പങ്കെടുത്തു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ കര്‍ണാടകക്ക് ഒന്നാംസ്ഥാനമുണ്ട്.
ഇരുവിഭാഗങ്ങളിലും തെലുങ്കാനയാണ് റണ്ണേഴ്സ് അപ്. ആന്ധ്ര പ്രദേശ് ഇരവിഭാഗങ്ങളിലും മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ത്രോബോള്‍ ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. എസ്. മണി അധ്യക്ഷത വഹിച്ചു.