കെസിവൈഎം എസ്എംവൈഎം താമരശേരി രൂപതയ്ക്ക് പുതിയ നേതൃത്വം
1492580
Sunday, January 5, 2025 4:52 AM IST
താമരശേരി: താമരശേരി രൂപതയുടെ യുവജന പ്രസ്ഥാനമായ കെസിവൈഎം എസ്എംവൈഎമ്മിന്റെ പുതിയ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടു. താമരശേരി മൈനർ സെമിനാരി വൈസ് റെക്ടർ ഫാ. അന്വേഷ് പാലക്കിയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. റിച്ചാൾഡ് ജോൺ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
കോടഞ്ചേരി മേഖല അംഗം ആൽബിൻ ജോസാണ് പുതിയ ജനറൽ സെക്രട്ടറി. രൂപതാ ഡയറക്ടർ ഫാ. ജോബിൻ തെക്കേക്കരമറ്റത്തിൽ, ആനിമേറ്റർ സിസ്റ്റർ റൊസീൻ എസ്എബിഎസ്, ജനറൽ സെക്രട്ടറി അലീന മാത്യു, വൈസ് പ്രസിഡന്റ് അലോണ ജോൺസൻ എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് രൂപതയിലെ 11 മേഖലകളുടെയും വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സെനറ്റ് സന്ദർശിച്ച താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ സന്ദേശം നൽകി.
മറ്റു ഭാരവാഹികൾ: ഫാ. ജോബിൻ തെക്കേക്കരമറ്റത്തിൽ (ഡയറക്ടർ), സിസ്റ്റർ റൊസീൻ എസ്എബിഎസ് (ആനിമേറ്റർ), ബോണി സണ്ണി (കോടഞ്ചേരി), ട്രീസ മേരി (തിരുവമ്പാടി) (വൈസ് പ്രസിഡന്റുമാർ), അഞ്ചൽ കെ. ജോസഫ് (താമരശേരി), ബിൽഹ മാത്യു (മരുതോങ്കര) (സെക്രട്ടറിമാർ), ജോബിൻ ജെയിംസ് (വിലങ്ങാട്) (ട്രഷറർ). സംസ്ഥാന സിൻഡിക്കേറ്റ് അംഗങ്ങൾ:
അഭിലാഷ് കുടിപ്പാറ (വിലങ്ങാട്), ചെൽസിയ മാത്യു (താമരശേരി). സംസ്ഥാന സെനറ്റ് അംഗങ്ങൾ:
അലൻ ബിജു (തോട്ടുമുക്കം), ആഗി മരിയ ജോസഫ് (മലപ്പുറം). എസ്എംവൈഎം കൗൺസിലർമാർ: ഡെൽബിൻ സെബാസ്റ്റ്യൻ (താമരശേരി), അഞ്ജലി ജോസഫ് (പാറോപ്പടി). രൂപത എക്സിക്യൂട്ടീവ് മെമ്പേഴ്സ്: അലോണ കോടഞ്ചേരി, അബിൻ മരുതോങ്കര, രോഹിത് പാറോപ്പടി, ഡോണ കൂരാച്ചുണ്ട്, ആഗ്നസ് വിലങ്ങാട്,
അലൻ മലപ്പുറം, അൻലിയ തോട്ടുമുക്കം, അമൽ തിരുവമ്പാടി, അലീന കൂരാച്ചുണ്ട്, ആൽബിൻ കൂരാച്ചുണ്ട്, അനു പെരിന്തൽമണ്ണ, അമൽ പെരിന്തൽമണ്ണ, അജിത് പെരിന്തൽമണ്ണ, സാന്ദ്ര പെരിന്തൽമണ്ണ, ജിത്തുമോൻ കരുവാരുകുണ്ട്, ഏയ്ഞ്ചൽ കരുവാരുകുണ്ട്.