വേളംകോട് സെന്റ് മേരീസ് പള്ളി തിരുന്നാള്‍
1493275
Tuesday, January 7, 2025 7:33 AM IST
കോടഞ്ചേരി: വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെയും മാര്‍ സ്തേഫാനോസ് സഹദായുടെയും തിരുനാളിനു കൊടിയേറി. പള്ളി വികാരി ഫാ. ഷിജോ താന്നിയംകട്ടയില് കൊടിയേറ്റ് നിര്‍വഹിച്ചു.
തിരുന്നാളിനോട് അനുബന്ധിച്ച് ഇടവകയുടെ ഡയമണ്ട് ജൂബിലി ആഘോഷ സമാപനവും വിശുദ്ധ രാജാക്കന്മാരുടെ കുരിശുപള്ളി കൂദാശയും നടക്കും. മൈക്കാവ്, വേളംകോട്, വട്ടല്‍, ശാന്തിനഗര്‍ എന്നീ മേഖലകളില്‍ നിന്നു വന്ന ഘോഷയാത്രയ്ക്ക് പള്ളിയില്‍ സ്വീകരണം നല്കി. സാംസ്കാരിക സമ്മേളനത്തില്‍ പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. ഇടവക ഡയറക്ടറിയുടെ പ്രകാശനം ലിന്റോ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, പള്ളി വികാരി ഫാ. ഷിജോ താന്നിയം കട്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു.