നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണശ്രമം
1493271
Tuesday, January 7, 2025 7:33 AM IST
താമരശേരി: നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണശ്രമം. ചമല്‍ കേളന് മൂലയിലെ സെന്റ് ജോര്‍ജ് പള്ളിയുടെ കുരിശുപള്ളിയിലെ നേര്‍ച്ചപ്പെട്ടിയാണ് കുത്തിപ്പൊളിച്ചത്.
ഇന്നലെ രാത്രിയിലാണ് സംഭവം. രണ്ടു ഡോറുകളുള്ള നേര്‍ച്ചപ്പെട്ടിയുടെ ഒന്നാമത്തെ ഡോര്‍ മാത്രമെ മോഷ്ടാവിന് തുറക്കാനായുള്ളു. രണ്ടാമത്തെ ഡോര്‍ പൊളിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. താമരശേരി പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.