ഇല്ലിപ്പിലായി-മണിച്ചേരി-വയലട റോഡ് അവഗണന: കോൺഗ്രസ് ധർണ നടത്തി
1493416
Wednesday, January 8, 2025 5:04 AM IST
കൂരാച്ചുണ്ട്: 15 വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ഇല്ലിപ്പിലായി - മണിച്ചേരി- വയലട റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശേരി പൊതുമരാമത്ത് വകുപ്പ് അസി. എൻജിനിയർ ഓഫീസിന് മുന്നിൽ ധർണ നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോൺസൺ താന്നിക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.കെ. രാജീവൻ, പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, പഞ്ചായത്ത് അംഗങ്ങളായ സിമിലി ബിജു, വിൻസി തോമസ്, ആന്റണി പുതിയകുന്നേൽ, ജെസി കരിമ്പനക്കൽ, നേതാക്കളായ ജോൺസൺ കക്കയം, പയസ് വെട്ടിക്കാട്ട്,
ജോൺസൺ എട്ടിയിൽ, സുനീർ പുനത്തിൽ എന്നിവർ പ്രസംഗിച്ചു. കെ.സി. മൊയ്തി, സിബി കാരക്കട, ജോർജ് പൊട്ടുകുളം, സണ്ണി കാനാട്ട്, ജോസ് കെ.പോൾ തുടങ്ങിയവർ നേതൃത്വം നൽകി. മുൻ എംഎൽഎയായിരുന്ന പുരുഷൻ കടലുണ്ടിയുടെ കാലഘട്ടത്തിൽ 20 കോടി അനുവദിച്ച റോഡിന്റെ അലൈൻമെന്റ് പോലും പൊതുമരാമത്ത് വകുപ്പ് തയാറാക്കിയിട്ടില്ല.
മണിച്ചേരി ആദിവാസി കോളനിയിൽ എത്തിച്ചേരാൻ കൂരാച്ചുണ്ടിൽ നിന്നുള്ള ഏക ആശ്രയമാണ് ഈ റോഡ് 2023ൽ കെ.എം.സച്ചിൻ ദേവ് എംഎൽഎയുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നുവെങ്കിലുംനടപടികൾ ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.