പുലി ഭീതി; സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറെ കര്‍ഷക കോണ്‍ഗ്രസ് ഉപരോധിച്ചു
1493280
Tuesday, January 7, 2025 7:33 AM IST
കൂടരഞ്ഞി: നാട്ടിലിറങ്ങി ഭീതി പരത്തുന്ന പുലിയെ പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്പീടികപ്പാറ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറെ കര്‍ഷക കോണ്‍ഗ്രസ് ഉപരോധിച്ചു.
പെരുമ്പൂളയില്‍ പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതില്‍ ഇരയെ കെട്ടിയിട്ടില്ല. കൂടിനുള്ളില്‍ ഇരയെ ഇടണമെങ്കല് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും അനുമതി വരമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇതില്‍ പ്രതിഷേധിച്ച് വൈകുന്നേരം ഏഴു മണി മുതല്‍ ഒരു മണിക്കൂറ നേരമാണ് ഉപരോധം നടത്തിയത്.
സമരം നീണ്ടതോടെ സെക്ഷന്‍ ഓഫീസര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചു. തുടര്‍ന്ന് ഉടന്‍ തന്നെ ഇരയെ കെട്ടാമെന്ന ഓഫീസറുടെ ഉറപ്പിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. രാത്രിതന്നെ കൂട്ടില്‍ നായയെ കെട്ടിയതായി താമരശ്ശേരി ആര്‍ആര്‍ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കെ. ഷാജീവ് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യു, ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറ, വൈസ് പ്രസിഡന്റ് എ.എസ്. ജോസ്, സെക്രട്ടറി ജോര്‍ജ് വലിയകട്ടയില്‍, അനീഷ് പനച്ചിയില്‍, മുഹമ്മദ് പാതിപറമ്പില്‍, ജോണി വാളിപ്ലാക്കല്‍, അഡ്വ. സിബു തോട്ടത്തില്‍, ജോസ് മഴുവഞ്ചേരി, ഷിജോ വേലൂര്‍, ജിന്റോ പുഞ്ചത്തറപ്പില്‍, ജെയ്സണ്‍ കോട്ടൂര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധസമരം.