ജനശ്രീ സംഘങ്ങള്‍ക്ക് 100 കോടി വായ്പ നല്‍കും: എം.എം. ഹസന്
1492979
Monday, January 6, 2025 5:11 AM IST
കോഴിക്കോട്: ജനശ്രീ സംഘങ്ങള്‍ക്ക് ബാങ്കുകളുമായി ലിങ്ക് ചെയ്ത് കുറഞ്ഞ പലിശ നിരക്കില്‍ 100 കോടി വായ്പ ലഭ്യമാക്കുമെന്ന് ജനശ്രീ സംസ്ഥാന ചെയര്മാന് എം.എം ഹസന് പറഞ്ഞു. ജനശ്രീ കോഴിക്കോട് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളില്‍ തിരുവനന്തപുരത്തു നടക്കുന്ന ജനശ്രീ വാര്‍ഷിക യോഗത്തില്‍ അഞ്ചിന കര്‍മ്മ പദ്ധതിക്ക് രൂപം നല്കി നടപ്പിലാക്കുവാന്‍ സംഘങ്ങളെ പ്രാപ്തരാക്കുമെന്നും ചെയര്മാന് പറഞ്ഞു.
ജില്ലാ ചെയര്മാന് എന്‍.സുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. ബി.എസ്. ബാലചന്ദ്രന്, കെ.സി. അബു, ജില്ലാ സെക്രട്ടറി ഇ.എം. ഗിരിഷ് കുമാര്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.പി. ജീവാനന്ദന്, മില്ലി മോഹന്‍, സെയ്ത് കുറുന്തോടി, ജില്ലാ ട്രഷറര്‍ ശ്രീജ സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.