മതേതര നേതാക്കൾ സംഘ് പരിവാറിന് ആയുധം നൽകരുത്: സിബിൻ തേവലക്കര
1492973
Monday, January 6, 2025 5:11 AM IST
മേപ്പയൂർ: ഇടത് - മതേതര മൂല്യങ്ങളുയർത്തിപ്പിടിക്കേണ്ടുന്ന നേതാക്കളിൽ നിന്നുണ്ടാകുന്ന പല പ്രസ്താവനകളും സംഘ് പരിവാർ സംഘടനകൾ ഉപയോഗിന്നുണ്ടെന്ന് ആർവൈജെഡി സംസ്ഥാന പ്രസിഡന്റ് സിബിൻ തേവലക്കര പറഞ്ഞു.രാഷ്ട്രീയ യുവജനതാദൾ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി മേപ്പയ്യൂരിൽ നടത്തിയ യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് സി. വിനോദൻ അധ്യക്ഷനായി. ജില്ല പ്രസിഡന്റ് പി. കിരൺജിത്, വയനാട് ജില്ല പ്രസിഡന്റ് ഷൈജൽ വയനാട്, പി. മോനിഷ, നിഷാദ് പൊന്നങ്കണ്ടി, കെ.കെ. നിഷിത, ടി.പി നരേഷ്, മനൂപ് മലോൽ, എൻ.പി. ബിജു, അയന രാജ്, എൻ.എം. അഷറഫ് എന്നിവർ പ്രസംഗിച്ചു.