കിനാലൂര്‍ ജിഎച്ച്എസില്‍ "വാക്ക് 2 ലീഡ് റോബോട്ടിക്സ് ടെക് ക്വസ്റ്റ്'
1492581
Sunday, January 5, 2025 4:52 AM IST
കോഴിക്കോട്: സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്റ്റെം (സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്സ്) വിദ്യാഭ്യാസം സുശക്തമാക്കുന്നതിന്റെ ഭാഗമായി വാക്കറൂ ഫൗണ്ടേഷന്റെയും ഡി ലീഡ് ഇന്റര്‍നാഷണലിന്റെയും സംയുക്താഭിമുഖ്യത്തില്‍ വാക്ക് 2 ലീഡ് റോബോട്ടിക്സ് ടെക് ക്വസ്റ്റ് പരിപാടി കിനാലൂര്‍ ഗവ. യുപിഎസില്‍ നടത്തി.
ആറുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് റോബോട്ടിക്സ്, കോഡിംഗ്, പ്രോജക്ട് ഡെവലപ്മെന്റ് എന്നിവയിലുള്ള കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
വാക്കറൂ ഇന്റര്‍നാഷണലിന്റെയും ഡി ലീഡ് ഇന്റര്‍നാഷണലിന്റെയും പ്രതിനിധികളും പ്രാദേശിക നേതാക്കളും പിടിഎ പ്രതിനിധികളും അധ്യാപകരും വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു.