കർഷക കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു
1492967
Monday, January 6, 2025 5:03 AM IST
കൂടരഞ്ഞി: നിരന്തരം കടുവയുടെ സാന്നിധ്യം നേരിൽ കണ്ടിട്ടും ആടുകളെയും നായ്ക്കളെയും കൊന്നു തിന്നിട്ടും പ്രതികരിക്കാത്ത വനം വകുപ്പിന്റെ നിലപാടിൽ കർഷക കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
കടുവയെ പിടിക്കാൻ കൂട് സ്ഥാപിച്ചെങ്കിലും അതിനുള്ളിൽ ഇരയെ കെട്ടിയിട്ടില്ല. അതിന് ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ഉത്തരവ് വരണമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. നിസഹായരും ദുർബലരുമായ കർഷകരുടെ ജീവൻ പണയം വെച്ച് പന്താടുന്ന ഈ കാട്ടുനീതിക്കെതിരേ പ്രത്യക്ഷസമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറ, വാർഡ് മെമ്പർ ജോണി വാളിപ്ലാക്കൽ, ജില്ലാ വൈസ് പ്രസിഡന്റ് എ.എസ്. ജോസ്, ജില്ലാ സെക്രട്ടറി ജോർജ് വലിയ കട്ടയിൽ, കൂടരഞ്ഞി മണ്ഡലം പ്രസിഡന്റ് അനീഷ് പനച്ചിയിൽ, അഡ്വ. സിബു തോട്ടത്തിൽ, ജോസ് മഴുവഞ്ചേരി, ഷിജോ വേലൂർ, ജിന്റോ പുഞ്ചത്തറപ്പിൽ, ജെയ്സൺ കോട്ടൂർ എന്നിവർ പ്രസംഗിച്ചു.